Notices
മഹാരാജാസ് കോളേജിൽ സീറ്റ് ഒഴിവ് : മഹാരാജാസ് കോളേജിലെ വിവിധ ഒന്നാംവർഷ ബിരുദ / ബിരുദാനന്തരബിരുദ പ്രോഗ്രാമുകളിൽ ഷെഡ്യൂൾഡ് കാസ്റ്റ് (SC), ഷെഡ്യൂൾഡ് ട്രൈബ് (ST), ട്രാൻസ്ജെൻഡർ എന്നീ വിഭാഗങ്ങളിൽ ഒഴിവുള്ള സീറ്റുകളിൽ പ്രവേശനത്തിന് (Special Allotment) അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ജൂലൈ 4 വെള്ളി മുതൽ ജൂലൈ 7 തിങ്കൾ വൈകുന്നേരം 4.00 മണി വരെ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം കോളേജിൽ നേരിട്ട് എത്തിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അടുത്ത ദിവസം റാങ്ക് പട്ടിക തയാറാക്കി പ്രസിദ്ധീകരിക്കുന്നതാണ്. മേൽ വിഭാഗങ്ങളിൽ നിലവിലുള്ളതും ഉണ്ടാവാനിടയുള്ളതുമായ ഒഴിവുകളിൽ ആ റാങ്ക് പട്ടികയിൽ നിന്നുമാണ് പ്രവേശനം നടത്തുക.
Special Quota Rank List Published
PG Final Rank List Published
അറിയിപ്പ് : അഡ്മിഷൻ സംബന്ധിച്ച് താങ്കളുടെ അവസരം എത്തുന്ന മുറയ്ക്ക് ഫോൺ മുഖേനയും രജിസ്റ്റർ ചെയ്ത ഈമെയിലിലേയ്ക്കും അറിയിപ്പ് വരുന്നതാണ്. നിർദ്ദേശിക്കപ്പെട്ട സമയത്ത് താങ്കൾ ഹാജരാവാതെ ഇരിക്കുന്ന പക്ഷം താങ്കളുടെ അവസരം നഷ്ടമാവുന്നതും റാങ്ക് ലിസ്റ്റിലെ അടുത്ത അപേക്ഷകന് അവസരം നൽകുകയും ചെയ്യുന്നതാണ്.
റിപ്പോർട്ടിംഗിനെ അടിസ്ഥാനമാക്കിയുള്ള പുതുക്കിയ പ്രൊവിഷണൽ റാങ്ക് ലിസ്റ്റ്